X

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ അനുമതി




2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.

കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ കോവിഡ് – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

കോവിഡ് രോഗവ്യാപന ഭീതിയില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികള്‍ക്കായുളള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായി ബാലാവകാശ കമ്മീഷൻ അടക്കം പറഞ്ഞിരുന്നു.

Test User: