പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ് ഫോടനക്കേസ് പ്രതിയുമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനു മതി നല്‍കി. 2010 ലാണ് അദ്ദേഹത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിന് കൈമാറിയത്.
അദ്ദേഹത്തിന് വിവിധ രോഗങ്ങള്‍ അലട്ടുന്നതിനാല്‍ 2014ല്‍ ബംഗളുരുവില്‍ ചികിത്സക്കായി ജാമ്യം അനുവദിച്ചെങ്കിലും നഗരം വിടരുതെന്ന് നിബന്ധന നല്‍കി. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസിലും മഅദനി അറസ്റ്റിലായെങ്കിലും 9 വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
ഇപ്പോഴത്തെ അനുമതി രണ്ട് മാസത്തേക്കാണ്. സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ മഅദനിയുടെ അപേക്ഷ നിരസിച്ചെങ്കിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി അനുവദിച്ചത്.