കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് വാണിജ്യനുമതി. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും.
മെഡിക്കല്‍ ഷോപ്പുകളില്‍ വാക്‌സിന്‍ ലഭ്യമാകില്ല.ആശുപത്രികളിലും ക്ലിനിക്കുകളിലുമാകും വാക്‌സിന്‍ ലഭ്യമാവുന്നത്. മുന്‍പ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് വ്യക്തതയില്ല.