X
    Categories: CultureNewsViews

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

ആലുവ: പെരിയാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹത്തില്‍ പരിക്കുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോ ഇല്ല. യുവതിയുടെ ശരീരത്തില്‍ ചതവുകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്ഥികള്‍ക്ക് ഒടിവോ ചതവോ ക്ഷതമോ കണ്ടെത്തിയിരുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹ വര്‍ധിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ആലുവ യു.സി കോളേജിന് സമീപത്തുള്ള കടുപ്പാടത്തെ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്നുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. നാല്‍പത് വയസിന് താഴെയുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചുരിദാറിന്റെ ബോട്ടം വായില്‍ തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് മുതല്‍ ഏഴ് ദിവസം വരെ പഴക്കമുള്ളതാണ് മൃതദേഹം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: