കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എല്ലാ സഹായവും എത്തിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റി നേതാക്കള്‍. ബേക്കല്‍ പൊലീസ് സേറ്റഷനിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും അടക്കം എത്തിക്കുന്നത് ഉദുമ ഏരിയാ കമ്മിറ്റിയിലെ മൂന്ന് നേതാക്കളാണ്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ചോദ്യം ചെയ്യാന്‍ കാസര്‍കോട് വിളിക്കുന്ന സമയമൊഴികെ പ്രതികള്‍ മുഴുവന്‍ സമയവും ബേക്കല്‍ സേറ്റഷനിലാണുള്ളത്. പ്രതികളെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സി.പി.എം ആവര്‍ത്തിക്കുമ്പോഴും പ്രതികള്‍ക്ക് എല്ലാ സഹായത്തിനും സി.പി.എം നേതൃത്വത്തിന്റെ വകയാണ്. ഇടക്കിടെ സ്റ്റേഷനിലെത്തുന്ന നേതാക്കള്‍ക്ക് ഇഷ്ടം പോലെ പ്രതികളെ കാണാനും സംസാരിക്കാനും പൊലീസ് അവസരമൊരുക്കുന്നുണ്ട്.