കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ടു സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയാസെക്രട്ടറി മണികണ്ഠന്‍, കലോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തവരെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അല്‍പ്പസമയത്തിനകം ഇവരെ കോടതിയില്‍ ഹാജരാക്കും.
ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ െ്രെകംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് െ്രെകംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.