X

പെരിയ കൊലപാതകം: പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: കാസര്‍കോഡ് പെരിയ കേസില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. 2, 3, 10 പ്രതികളായ സജി പി, ജോര്‍ജ്ജ്, മുരളി, രഞ്ജിത്ത് എന്നിവരാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജാമ്യം തേടി സ്‌പെഷല്‍ കോടതിയെ സമീപിക്കാന്‍ പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചത്.

chandrika: