X

പെരിയ ഇരട്ടക്കൊല; പ്രതികളെ സിബിഐ ഇന്നുമുതല്‍ ചോദ്യം ചെയ്യും

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സി.ബി.ഐ. ഇന്നുമുതല്‍ ജയിലില്‍ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലില്‍ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞദിവസമാണ് കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. സിബിഐ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് പറഞ്ഞു ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത സിപിഎം നേതാക്കളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, പെരിയ സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരട്ടക്കൊലകേസില്‍ മണികണ്ഠനും ബാലകൃഷ്ണനും ജാമ്യം ലഭിച്ചിട്ടുണ്ട്.

 

web desk 1: