കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി നടപ്പാക്കിയത് കേട്ട ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ. മക്കളെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി ആറ് വര്‍ഷം ആയി കാത്തിരിക്കുകയാണെന്നും കൃപേഷിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷവും സങ്കടവും മൂലം ഒന്നും പറയാനും കഴിയുന്നില്ല. ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ വേണ്ടി ആറ് വര്‍ഷം ആയി കാത്തിരിക്കുന്നു,’ കൃപേഷിന്റെ ‘അമ്മ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ആറ് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. വെറുതെ വിട്ടവര്‍ക്ക് കൂടി ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സഹോദരി പറഞ്ഞു.
പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. ‘വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്‍ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്‍എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്‍ട്ടിയുമായും പ്രൊസിക്യൂഷനുമായും സംസാരിച്ചതിന് ശേഷം അപ്പീലിന് പോകുന്ന കാര്യം തീരുമാനിക്കും’- കൃപേഷിന്റെ പിതാവ് പറഞ്ഞു
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കകന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.