പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക. വധശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ കുറ്റവാളികള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്.