X

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികളായ മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ളവര്‍ പുറത്തിറങ്ങി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ ജാമ്യത്തിലിറങ്ങി. കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് നേതാക്കളാണ് ജയില്‍മോചിതരായത്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയവര്‍ പ്രതികളെ സ്വീകരിക്കാനെത്തിയിരുന്നു.

സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ചിരുന്ന അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചത്. 14ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തതോളി, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.

2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടത്.

webdesk18: