X

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളില്‍ ചിലരുടെ ശിക്ഷയ്ക്ക് സ്റ്റേ കിട്ടിയത് കൊണ്ട് അവര്‍ കുറ്റവിമുക്തരാകില്ല; പി.എം.എ സലാം

പെരിയ ഇരട്ടക്കൊല കേസ് പ്രതികളില്‍ ചിലരുടെ ശിക്ഷ സ്റ്റേ കിട്ടിയത് കൊണ്ട് അവര്‍ കുറ്റവിമുക്തരാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പീല്‍ കൊടുത്തത് കൊണ്ടുള്ള സ്വാഭാവിക നടപടി മാത്രമാണിത്. കോടതിയുടെ അന്തിമവിധി വരുമ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.

കേസില്‍ തുടക്കം മുതല്‍ സി.പി.എം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അകാരണമായി രണ്ട് ജീവനുകളെ ഇല്ലാതാക്കിയവര്‍ക്കൊപ്പാണ് സി.പി.എം നിലകൊണ്ടത്. കേസ് അന്വേഷിക്കാതിരിക്കാന്‍ ഖജനാവിലെ രണ്ട് കോടിയോളം രൂപ ചെലവഴിച്ചു. ശിക്ഷ കിട്ടിയപ്പോള്‍ ജയിലില്‍ സൗകര്യമൊരുക്കാനും വീടുകളില്‍ പോയി ആശ്വസിപ്പിക്കാനും മുന്നില്‍ നില്‍ക്കുന്നതും സി.പി.എമ്മുകാരുമാണ്. ഇത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയും സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്. – പി.എം.എ സലാം പറഞ്ഞു.

webdesk18: