X

പെരിയ ഇരട്ടക്കൊലകേസ്‌; ഒന്നാം പ്രതി എ പിതാംബരനുമായി കോടതി വരാന്തയില്‍ സൗഹൃദ സംഭാഷണം നടത്തി ഗുണ്ടാനേതാവ് കൊടി സുനി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ പിതാംബരനെ കാണാന്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് കൊടി സുനിയെത്തി. കോടതി വരാന്തയില്‍ വെച്ചാണ് ഇരുവരും കണ്ടത്. നിലവില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന കൊടി സുനി ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതായിരുന്നു.

പെരിയ കേസില്‍ ശിക്ഷ വിധിച്ച് പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരന് കൈകാടുത്ത് ഏറെ നേരം സംസാരിക്കുകയായിരുന്നു. ഡിസംബര്‍ 28 നാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല. ജയിലില്‍ കഴിയുമ്പോള്‍ തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് ഇയ്യാള്‍ക്ക് പരോള്‍ അനുവദിക്കാതിരുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസില്‍ വിധി നടപ്പാക്കിയത്. 2019 ഫെബ്രുവരി 17 നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിത്. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസില്‍ പ്രതിപട്ടികയിലുണ്ടായത്.

webdesk18: