പെരിയ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് സര്‍ക്കാല്‍ നല്‍കുന്നത് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ആഭ്യന്തര വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിട്ടുണ്ട്. മുന്‍പ് ഷുഹൈബ് കേസിലും സിബിഐയിലേക്ക് കേസ് കൈമാറാതിരിക്കാന്‍ സര്‍ക്കാര്‍ 50 ലഭം രൂപ ചിലവാക്കിയിരുന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായും കോടതി നിരീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തിന്റെയും കുടുബാംഗങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ ആവശ്യത്തിനെതിരെ വാദിക്കാനാണ് രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൊലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായില്ലെന്ന നിലപാടായിരുന്നു കോടതിയുടേത്. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും, അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു.