X

പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായത് സിപിഎം ഗൂഡാലോചനയുടെ ഭാഗം: പി. കെ ഫിറോസ്

കോഴിക്കോട്: പെരിന്തല്‍മണ്ണയിലെ മുസ്‌ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി നല്‍കിയ പരാതിന്മേല്‍ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞ പരാമര്‍ശിക്കപ്പെട്ട അസാധുവായ വോട്ടുകള്‍ സൂക്ഷിച്ച പെട്ടികളില്‍ നിന്ന് ഒന്നുമാത്രം സ്‌ട്രോങ്ങ് റൂമില്‍ നിന്ന് മാറി കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയും അതിലെ സീലുകള്‍ അടര്‍ത്തി കൃത്രിമത്വം നടത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള സിപിഎം ഗൂഡാലോചനയുടെ ഫലമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രസ്താവിച്ചു.

ഇടത് സ്ഥാനാര്‍ഥി തന്റെ സാമ്പത്തിക ശക്തിയും മറ്റു നുണപ്രചാരങ്ങളുമായി തെരഞ്ഞെടുപ്പ് ജയിക്കാന്‍ എല്ലാവിധ അധാര്‍മ്മിക മാര്‍ഗ്ഗങ്ങളും അവലംബിച്ചുവെങ്കിലും അതൊന്നും വിലപോയില്ലെന്നു മാത്രമല്ല നജീബ് കാന്തപുരത്തെ തങ്ങളുടെ പ്രതിനിധിയായി പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. അസാധുവായ വോട്ടുകള്‍ എണ്ണിയാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഢശ്രമം സിപിഎം നടത്തിയത്.

ജനവിധിയെഴുതി അവിടുത്തുകാര്‍ എംഎല്‍എയായി തെരഞ്ഞെടുത്ത ആളെ അംഗീകരിക്കുന്നതിനു പകരം അതട്ടിമറിക്കാനായി നിയമവിരുദ്ധ നടപടികളിലേര്‍പ്പെട്ട ഇടത് സ്ഥാനാര്‍ഥി ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു ഈ ഗൂഢശ്രമത്തില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടതെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു

webdesk13: