X

ചാലക്കുടി സ്ഥിതി ഗുരുതരം, പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാം ഷട്ടര്‍ തുറന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കനത്ത മഴ പെയ്യുന്ന ചാലക്കുടിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയ ബാധിത മേഖലകളില്‍ നിന്നാണ് ഒഴിപ്പിക്കല്‍. ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജനും ജില്ലാ കലക്ടര്‍ ഹരിത വി.കുമാറും ആവശ്യപ്പെട്ടു.

അതിനിടെ, കേരള ഷോളയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളും ഉയര്‍ത്തി. തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ വെള്ളം എത്തിയതോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയത്.

Chandrika Web: