പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.