X

നാട്ടില്‍ ഭീതിപരത്തിയ അക്രമകാരിയായ പുള്ളിപുലിയെ നാട്ടുകാരും വനപാലകരും കൊന്നു. വീഡിയോ കാണാം

 

നാട്ടില്‍ ഭീതിപരത്തിയ അക്രമകാരിയായ പുള്ളിപുലിയെ നാട്ടുകാരും വനപാലകരും കൊന്നു. അസമിലെ ജോര്‍ഹത്തില്‍ ഉജോണിഗ്യാന്‍ ഗ്രാമത്തിലാണ് സംഭവം. ദീര്‍ഘനാളായി ഗ്രാമവാസികള്‍ക്ക് ഭീഷണിയായിരുന്ന പുള്ളിപ്പുലിയെ നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ പിടികൂടാന്‍ ശ്രമത്തിനിടെയാണ് പുള്ളിപുലിയെ കൊന്നത്.

കഴിഞ്ഞദിവസം വനമേഖലയില്‍ വെച്ചാണ് പുള്ളിപ്പുലി ജനക്കൂട്ടത്തിനു നേരെ ചാടി വീണത്. തുടര്‍ന്ന് പ്രദേശത്താകമാനം ഭീതി പരത്തിയ പുലി മൂന്നു വനപാലകരടക്കം ആറു പേരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പുലിയെ പിടിക്കാന്‍ നാട്ടുകാരും വനപാലകരും ശ്രമം ശക്തമാക്കിയതോടെ കാട്ടിലേക്ക് തിരിച്ചു പോകാനുള്ള ശ്രമത്തിനിടെ പുലിയെ പിടികൂടി കൊല്ലുകയായിരുന്നു. വനപാലകനും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള സംഘമാണ് പുലിയെ കൊല്ലാന്‍ നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പും ഈ മേഖലയില്‍ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും പരുക്കേറ്റിരുന്നില്ല.

ഹാരാഷ്ട്രയിലെ പുലി വേട്ടയുടെ വീഡിയോ കാണാം

chandrika: