X

‘ആശ വര്‍ക്കര്‍മാരെ അവഗണിച്ച പാര്‍ട്ടിയെ ആജീവനാന്തം ജനങ്ങള്‍ പുറത്തു നിര്‍ത്തും’; കെ മുരളീധരന്‍

അടുത്ത തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രതികാരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആശ വര്‍ക്കര്‍മാരെ അവഗണിച്ച പാര്‍ട്ടിയെ ആജീവനാന്തം ജനങ്ങള്‍ പുറത്തു നിറുത്തുമെന്നും മുരളീധരന്‍ പറഞ്ഞു. ആന്ധ്രയില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഒന്നര ലക്ഷത്തിന്റെ ഗ്രാറ്റുവിറ്റിയും ശമ്പളത്തോടെ പ്രസവ അവധിയും നല്‍കിയെന്നും കെ മുരളീധരന്‍ ഓര്‍മ്മപ്പെടുത്തി.

ഒരു ജോലിയും ചെയ്യാത്ത പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പളം കൂട്ടി നല്‍കിയെന്നും കേന്ദ്രം പണം നല്‍കിയത് കൊണ്ടല്ലല്ലോ ഇവര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കിയതെന്നും കെ മുരളീധരന്‍ ചോദിച്ചു.

ലഹരി ഉപയോഗിച്ചുള്ള കൊലപാതകം കണ്ട് ആളുകളുടെ മനസ്സാക്ഷി മരവിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയന്‍ മൂന്നാം വട്ടം ഭരണത്തില്‍ വന്നാല്‍ മക്കള്‍ മാതാപിതാക്കളെ കൊല്ലും, മാതാപിതാക്കള്‍ മക്കളെ കൊല്ലുമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ കടുവയെ നിരന്തരം കാണുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

 

webdesk17: