നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നേതാക്കളുടെ വാക് പോര് സജീവമാകുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് പുതിയ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുപോലെ യോഗി സര്‍ക്കാറിനെ വൈകാതെ ജനങ്ങള്‍ മാറ്റുമെന്നായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.
കര്‍ഷകര്‍, യുവജനങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും യോഗി സര്‍ക്കാറിനെ താഴെയിറക്കാന്‍ തീരുമാനിച്ചു കഴിഞ്ഞെന്നും സമാജ്‌വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുനതോടെ യു.പിയിലെ കര്‍ഷകര്‍ക്ക് വന്‍ നേട്ടമുണ്ടാകുമെന്നും പൊതുപരിപാടിയില്‍ അഖിലേഷ് പറഞ്ഞു.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും വ്യാജ ഏറ്റുമുട്ടലുകളില്‍ ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ച ഒരു സര്‍ക്കാറുണ്ടെങ്കില്‍ അത് യു.പി സര്‍ക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.