കെ കെ ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. പിപിഇ കിറ്റ് അഴിമതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
കൊവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതിയാണ്. കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
1300 കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു.
അന്വേഷണം ആരംഭിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് പിണറായിയുടെ മുന്നില്‍ മുട്ട് വിറക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.