മുംബൈ: നഗരത്തില്‍ ഓക്‌സിജന്‍ കിടക്ക വേണ്ടിവന്ന 1900 കോവിഡ് രോഗികളില്‍ 96 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കമ്മീഷണര്‍ ഇക്ബാല്‍ ഛഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലെ 186 ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നവരില്‍ 96 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ഓക്‌സിജന്‍ വേണ്ടിവന്നവര്‍ വാക്‌സിനില്ലാത്തവര്‍
Related Post