X

ഇടുക്കിയില്‍ ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന്റെ പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിന് തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

webdesk11: