X

യു.പി തെരഞ്ഞെടുപ്പില്‍ വളരെ ആവേശത്തോടെയാണ് ജനം മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്;അബ്ദുല്‍ വഹാബ് എംപി

യുപി തെരഞ്ഞടുപ്പില്‍ ആഗ്ര നിയോജക മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിന് നേരിട്ടെറങ്ങി മുസ്ലിംലീഗ് നേതാക്കള്‍.ആഗ്ര നിയോജക മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് കാമിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് നേതാക്കള്‍ എത്തിയത്.

അബ്ദുല്‍ വഹാബ് എംപി,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ പ്രചരണത്തില്‍ സംബന്ധിച്ചു.

വളരെ ആവേശത്തോടെയാണ് ജനം മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നതെന്ന് അബ്ദുല്‍ വഹാബ് എംപി പറഞ്ഞു.
യു.പി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സന്ദേശം ഉയര്‍ത്താനും ന്യൂനപക്ഷ ശാക്തീകരണത്തിനും മുസ്ലിംലീഗിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബ്ദുല്‍ വഹാബ് എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ് തീരുമാനിച്ചിട്ടുള്ളത്

Test User: