X

പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ലെന്ന് മകള്‍

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ പെലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖ ബാധിതനാണ്.

ചികിത്സയ്ക്കായി അച്ഛന്‍ ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമല്ല’ എന്ന് പെലെയുടെ മകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്.

Test User: