ന്യൂഡല്‍ഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ അന്വേഷണ സമിതി സുപ്രീംകോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ആണെന്നതിനു തെളിവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒക്ടോബര്‍ 27നാണ് സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.