നമ്മുടെ നാട്ടില്‍ റോഡപകടങ്ങളില്‍പ്പെടുന്നതില്‍ 28% കാല്‍നടയാത്രക്കാരാണ്. അതിനാല്‍ കാല്‍നട യാത്രക്കാരായി നമ്മള്‍ റോഡില്‍ എത്തപ്പെടുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ദയവായി ശ്രദ്ധിച്ചാലും.
1. നടപ്പാതയില്ലാത്ത സ്ഥലങ്ങളില്‍, റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക.
2. നടപ്പാത (സൈഡ് വാക്ക് / ഫുഡ് പാത്ത്) ഉണ്ടെങ്കില്‍, നിര്‍ബന്ധമായും അത് ഉപയോഗിക്കുക
3. റോഡ് മുറിച്ച് കടക്കാന്‍ പെഡസ്ട്രിയന്‍ മാര്‍ക്ക് അഥവാ സീബ്രാ കോസ്സ് ഉപയോഗിക്കുക.
4. കൂട്ടം കൂടിയോ, അശ്രദ്ധമായോ അലക്ഷ്യമായോ റോഡ് മുറിച്ച് കടക്കരുത് /ഉപയോഗിക്കരുത്
5. നിര്‍ത്തി ഇട്ട വാഹനങ്ങളോട് ചേര്‍ന്നോ, വളവിലോ റോഡ് മുറിച്ച് കടക്കരുത്.
6. ശ്രദ്ധയോടെ മാത്രം വാഹനത്തില്‍ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുക.
7.പ്രഭാത സവാരിക്കും വ്യായാമത്തിനും തിരക്കുള്ള റോഡുകള്‍ ഒഴിവാക്കി, സുരക്ഷിത പാതകള്‍ / മൈതാനങ്ങള്‍ ഉപയോഗിക്കുക.
8. കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്നശേഷിയുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക.
9. പ്രധാന റോഡുകളിലും നാല്‍ക്കവലകളിലും ട്രാഫിക്ക് ലൈറ്റ്, ട്രാഫിക്ക് പോലീസ് നല്‍കുന്ന നിര്‍ദേശം പാലിച്ച് റോഡ് ഉപയോഗിക്കുക.
10. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
11. രാത്രി യാത്രകളില്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നതിനായി ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
12. ബസ് കാത്ത് നില്‍ക്കുന്നവര്‍, റോഡിന്റെ കാര്യേജ് വേയില്‍ നിന്ന് മാറി ബസ് ഷെല്‍റ്റര്‍ / സുരക്ഷിതമായ സ്ഥലം ഉപയോഗിക്കുക.
ദുര്‍ബലരായ കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ തുല്യ അവകാശമുണ്ടെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കുക