റസാഖ് ഒരുമനയൂര്‍
അബുദാബി: റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്. റോഡ് മുറിച്ചു കടക്കുന്നത് അത്യധികം അപകടരമാണെന്നും സീബ്ര ക്രോസ്സിംഗിലൂടെയല്ലാതെ മറുഭാഗത്തേ ക്ക് കടക്കരുതെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള മേല്‍പാലങ്ങള്‍, അണ്ടര്‍പാസ്സു കള്‍, ട്രാഫിക് സിഗ്നലുകളോട് ചേര്‍ന്നുള്ള സീബ്ര ക്രോസ്സിംഗുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. മറ്റി ടങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കുന്നത് റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നായാണ് കണക്കാക്കിയി ട്ടുള്ളത്. അതുകൊണ്ടുതന്നെ കാല്‍നടയാത്രക്കാര്‍ കൃത്യമായ ക്രോസിംഗ് നിയമങ്ങള്‍ പാലിക്കണമെന്നും റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അബുദാബി പൊലീസ് അറിയി പ്പില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധയുണ്ടാവണം. വിശിഷ്യാ കാല്‍നടക്കാര്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സീബ്രക്രോസ്സിംഗ് പ്രയോജനപ്പെടുത്തണം.
അതേസമയം കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തുകയും വേഗത കുറക്കുകയും ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കാല്‍നടയാത്രക്കാ ര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. വേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ ക്കിടയിലൂടെയാണ് പലരും മറുവശം കടക്കാന്‍ റോഡിന് കുറുകെ ഓടുന്നത്. അത്യധികം അപകടകരമാ യ ഇത്തരം പ്രവൃത്തികളില്‍നിന്ന് കാല്‍നടക്കാര്‍ പിന്മാറണം.കഴിഞ്ഞദിവസം മുസഫ ഷാബിയയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.
സീബ്രക്രോസ്സിംഗിലൂെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനായി അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ മുസഫയില്‍ ഉദ്യോഗസ്ഥര്‍ സദാരംഗത്തുണ്ട്. ദിനംപ്രതി നിരവധിപേരെ ഇത്തരത്തില്‍ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പലരും റോഡിനുകുറുകെ ഓടുന്നത്. ജീവന്‍ അപകടത്തിലാകുന്ന ഈ പ്രവണത അത്യന്തം ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. അബുദാബി പൊലീസ് ഇക്കാര്യത്തില്‍ നിരന്തരം ബോധവല്‍ക്ക രണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.