X

സമാധാന ചര്‍ച്ചയില്‍ സിറിയ പങ്കാളിയാകും

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ സിറിയന്‍ ഭരണകൂടം തീരുമാനിച്ചു. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വക്താക്കള്‍ പങ്കാളികളാകും. പ്രതിനിധി സംഘത്തെ ബാഷര്‍ അല്‍ ജാഫ്രരി നയിക്കും. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ ഭരണകൂടം ആദ്യം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഐക്യരാഷ്ട്രസഭയും വിവിധ രാഷ്ട്രങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതോടെ സിറിയ വഴങ്ങുകയായിരുന്നു. സിറിയന്‍ പ്രസിഡന്റ് അല്‍ ബാഷര്‍ സ്ഥാനം ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, നിലവിലെ ഭരണകൂടം ഇത് അംഗീകരിക്കാതെ വന്നതോടെയാണ് സമാധാന ചര്‍ച്ചകള്‍ നീണ്ടു പോയത്.

chandrika: