കോയമ്പത്തൂര്‍ സഫോടനക്കേസിൽ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ വെറുതെ വിട്ട കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിയിലൂടെ സംഘപരിവാര്‍ സൃഷ്‌്‌ടിച്ച ഒരു നുണ കൂടി പൊളിയുകയാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കാലങ്ങളായി സംഘപരിവാര്‍ മഅ്‌ദനിക്കെതിരെ ആരോപിക്കപ്പെടുന്ന തീവ്രവാദമുദ്രയുടെ ആരോപണങ്ങള്‍ കൂടിയാണ് വിചാരണക്കൊടുവില്‍ കോടതി തള്ളിക്കളഞ്ഞത് .ന്യൂനപക്ഷങ്ങളെ അന്യായമായി ജയിലുകളില്‍ വര്‍ഷങ്ങളോളം തളച്ചിടാന്‍ പോലീസിന് സാചര്യമൊരുക്കുന്ന ക്രൂരമായ കരിനിയമങ്ങള്‍ക്കെതിരെ ജനാധിപത്യവിശ്വാസികളുടെ അതിരുകളില്ലാത്ത സമര്‍ദ്ദവും പ്രക്ഷോഭവും ആവശ്യമാണെന്ന് ഈ വിധി പൊതു സമൂഹത്തെ ഉണര്‍ത്തുന്നുവെന്നും പി ഡി പി കേന്ദ്രകമ്മിറ്റി പത്ര സമ്മേളനത്തിൽ പറഞ്ഞു.
അബ്‌ദുന്നാസിര്‍മഅ്‌ദനിയുടെ മകനും പി ഡി പി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റുമായ അഡ്വ.സലാഹുദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, കേന്ദ്രകമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാല തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നു