ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലാണ് കൊല്ലപ്പെട്ടത്.
യാദറില്‍ നിന്ന് മടങ്ങുംവഴി പുല്‍വാമയില്‍വെച്ചാണ് പട്ടേലിന് വെടിയേറ്റത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെച്ച ഭീകരരെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുലാം നബി പട്ടേലിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.