യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഈ നിര്‍ബന്ധ വ്യവസ്ഥ കാരണം ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഏറെ വിഷമങ്ങള്‍ അനുഭവിക്കുകയാണന്ന് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മറ്റെല്ലാ രാജ്യങ്ങളെയും ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിരിക്കെ യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള യാത്രക്കാരെ മാത്രം പി.സി.ആറിന് നിര്‍ബന്ധിക്കുന്നതിന് നീതീകരണമില്ല. ഈ രണ്ടു രാജ്യങ്ങളിലെ അധികൃതരാവട്ടെ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും പി.സി.ആര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയുമാണ്.
അതുകൊണ്ട് യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത പി.സി.ആര്‍ ഉടന്‍ പിന്‍വലിച്ചു യാത്രക്കാരെയും, വിശേഷിച്ചും ഈ രാജ്യങ്ങളില്‍പോയി അദ്ധ്വാനിക്കുന്ന പ്രവാസികളെയും സഹായിക്കണമെന്ന് സമദാനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.