കൊച്ചി : കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് രംഗത്തെത്തി. തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിര്‍മ്മലാ സീതാരാമന്‍ ചെയ്താലും പിണറായി വിജയന്‍ ചെയ്താലും.. വിഷ്ണുനാഥ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
സീതാറാം യെച്ചൂരി പറയുമ്പോള്‍ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുമാവുന്നതെങ്ങനെ? . വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിന്റെയും നിലപാട്. എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
‘കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും അതു നല്‍കുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷന്‍ കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണ്’
ഇത് ബീഹാര്‍ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിര്‍മ്മലാ സീതാരാമന്‍ ചെയ്താലും പിണറായി വിജയന്‍ ചെയ്താലും…
ഇത് സീതാറാം യെച്ചൂരി പറയുമ്പോള്‍ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുമാവുന്നതെങ്ങനെ?
വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായ് നല്‍കണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിന്റെയും നിലപാട്.