X

വിധി ഞാന്‍ പറയുകയാണെങ്കിലും ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ്

കൊച്ചി: നടി ആക്രമിച്ച കേസില്‍ നിലവില്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നത് ഞാനാണെങ്കിലും ദിലീപിന് അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

ദിലീപിന്റെ ജാമ്യം നിഷേധിച്ച് കോടതി നിരീക്ഷണം സ്വാഭാവികമാണെന്നും ഇത് ദിലീപ് കുറ്റവാളി ആണെന്നതിന് തെളിവെല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജാമ്യം നിഷേധിച്ച ഹൈക്കോതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിസി.

നടന്നത് ക്രൂരമായ കുറ്റകൃത്യമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ജാമ്യം നാല്‍കാന്‍ ആവില്ലെന്നുമുള്ള കോടതി നിരീക്ഷണം സ്വാഭാവികമാണ്. ജാമ്യാപേക്ഷയില്‍ ഞാന്‍ ആണ് വിധിപറയുന്നതെങ്കിലും പൊലീസ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് അനുകൂലമായി വിധി പറയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ ദിലീപിനെതിരെ അനേകം വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് അറസ്റ്റ്. കേസില്‍ പ്രതിയായ ദിലീപ് നടന്‍ എന്നതിലുപരി സിനിമാ നിര്‍മാതാവും വിതരണക്കാരനും കൂടിയാണ്. ദിലീപിന് ഉന്നതമായ ബന്ധങ്ങളുമുണ്ട് എന്നിരിക്കെ പ്രതിക്ക് ജാമ്യം നല്‍കാന്‍ എനിക്കുപോലും സാധിക്കില്ലെന്നും പിസി പറഞ്ഞു. പ്രതിയായി മുന്നില്‍ നില്‍ക്കുന്ന ഉന്നത വ്യക്തിക്ക് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീക്കാനും സാധ്യതകള്‍ ഏറെയാണ് എന്നത് കോടതി നിരീക്ഷണത്തില്‍ സ്വാഭാവികമാണ്.

അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പൊലീസ് നല്‍കിയ തെളിവുകള്‍ ഉണ്ടായിരിക്കെ സ്വാഭാവികമായും ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ജാമ്യം തള്ളുന്നതോടെ ദിലീപ് കുറ്റവാളിയാണ് എന്ന് പറയാനാവില്ലെന്നും ദിലീപിനെ കേസില്‍ കുടിക്കിയതാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

chandrika: