X

‘വെടിവെച്ചുകൊല്ലണം ഈ പട്ടികളെ’; വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കുറ്റക്കാരെ വെടിവെച്ചുകൊല്ലണമെന്ന് ആക്രോശിച്ച് പിസി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ, എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.
ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്ന് പിസി പറയുന്നു. ആ ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്നും പിസി പറയുന്നുണ്ട്. സിപിഎം നേതാവടക്കം നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് മണിക്കൂറുകള്‍ക്കുമുമ്പ് യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണം തെറ്റാണെന്നാണ് സിപിഎം നേതാവ് പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും.
അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും.

Web Desk: