കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത സാഹചര്യത്തില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നാളെ വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തെ കോടതി ജാമ്യം നല്‍കിയിരുന്നെന്നും അറസ്റ്റ് തടയണമെന്നും പി സി ജോര്‍ജിന്റെ അപേക്ഷയിലുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ആവശ്യവും എറണാകുളം ജില്ലാ സെഷന്‍സ് കോടതി നേരത്തേ അനുവദിച്ചിരുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ വെണ്ണലയില്‍ മെയ് എട്ടിന് വൈകീട്ട് നടത്തിയ പ്രസംഗമാണ് പി.സി ജോര്‍ജിനെ പ്രതിക്കൂട്ടിലാക്കിയത്.