X
    Categories: keralaNews

പി.സി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ മുന്‍ എം.എല്‍. എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തിരുവനന്തപുരത്ത് എത്താല്‍ അന്വേഷണ സംഘം പി.സി ജോര്‍ജിന് നോട്ടീസ് നല്‍കി.

കേസില്‍ സ്വപ്‌ന സുരേഷ് ഒന്നാം പ്രതിയും പി.സി ജോര്‍ജ് ് രണ്ടാം പ്രതിയുമാണ്. കേസില്‍ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നേരത്തെ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരായ നീക്കത്തിലൂടെ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.ആരോപണ വിധേയരായവരുടെ ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

Chandrika Web: