തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ച ്പ്രമേയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. പ്രമേയത്തോട് യോജിപ്പെന്ന് പറഞ്ഞ പി.സി.ജോര്‍ജ്, 2019ല്‍ കണ്ണൂരില്‍ അദാനി സന്ദര്‍ശനം നടത്തിയ കാര്യം വെളിപ്പെടുത്തി ഗുരുതര ആരോപണമുയര്‍ത്തി.
ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുന്ന കാര്യമാണ് ഞാന്‍ ചോദിക്കുന്നത്. 2019 ഫെബ്രുവരിയില്‍ കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യയും എത്തി. 15 ദിവസത്തിന് ശേഷം വിമാനത്താവളം ആദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സമയത്ത് മുഖ്യമന്ത്രി സ്ഥലത്തില്ല, അമേരിക്കയിലാണ്. അദ്ദേഹമൊന്നും അറിഞ്ഞുമില്ല. ഇതൊക്കെ ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുന്ന കാര്യമാണ്, പിസി ജോര്‍ജ് ആരോപിച്ചു
അദാനിക്ക് ശത്രുസംഹാര പൂജ നടത്താന്‍ രാജ്യത്ത് എത്ര സ്ഥലങ്ങളുണ്ടെന്നും കണ്ണൂരില്‍ തന്നെ വരണോ എന്നും പിസി ജോര്‍ജ് ചോദിച്ചു. രാജ്യാന്തര വിമാനത്താവള പദ്ധതിയില്‍ നിന്നും അദാനിയെ ഒഴിവാക്കണമെന്ന് പറയുന്നവര്‍ വിഴിഞ്ഞം പദ്ധതിയുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ല. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും ആദാനിയെ ഒഴിവാക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.