X
    Categories: indiaNews

ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേ ടിഎം നീക്കം ചെയ്തു

മുംബൈ: ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇ കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനമായ പേ ടിഎം നീക്കം ചെയ്തു. സ്‌പോട്‌സ് വാതുവയ്പ്പിന് സൗകര്യം ഒരുക്കുന്ന ഒരു ഓണ്‍ലൈന്‍ ചൂതാട്ടവും അനുവദിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്ലിക്കേഷന്‍ ഗൂഗള്‍ നീക്കം ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ഇ-പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഒന്നാണ് പേടിഎം. 2019 സാമ്പത്തിക വര്‍ഷത്തില്‍ 3579 കോടിയാണ് കമ്പനിയുടെ വരുമാനം. കമ്പനിയുടെ മറ്റ് ആപ്ലിക്കേഷനുകളായ പേ ടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേ ടിഎം മണി തുടങ്ങിയവ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

2010 ഓഗസ്റ്റിലാണ് പേ ടിഎം സ്ഥാപിതമായത്. നോയ്ഡ ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയാണ്. ഇന്ത്യയില്‍ എഴുപത് ലക്ഷം വ്യാപാരികളാണ് പേ ടിഎം ഉപയോഗിക്കുന്നത്.

ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കില്ല എന്നു ചൂണ്ടിക്കാണിച്ചാണ് പേടിഎമ്മിനെതിരെയുള്ള നടപടി എങ്കിലും ഡ്രീം 11, റമ്മി തുടങ്ങിയ നിരവധി ബെറ്റിങ് ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Test User: