മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കെ.സി.വേണുഗോപാല്‍ കത്തു നല്കി.
ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള കുടിശ്ശിക തീര്‍ത്ത് നല്കാന് ആവശ്യമായ നടപടി ഉടന്‍ നടപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്കാന് നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.