വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ഒരു ഗ്രാമം പൂച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഒമൗയി ഗ്രാമത്തിലാണ് പൂച്ച നിരോധനത്തിന് വേദിയൊരുങ്ങുന്നത്. ഇവിടെ വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് കുറ്റകരമാണെന്ന് സൗത്ത്‌ലാന്‍ഡ് പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ ഉത്തരവില്‍ പറയുന്നു.
നിലവില്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍ പ്രാദേശിക ഭരണകൂടത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. പുതുതായി പൂച്ചകളെ വാങ്ങാനോ വളര്‍ത്താനോ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഗ്രാമത്തിലെ പക്ഷികള്‍ക്കും മറ്റു ചെറു ജീവികള്‍ക്കും പൂച്ചകള്‍ ഭീഷണിയാകുന്നുവെന്നാണ് മാര്‍ജാര വിരോധികളുടെ പരാതി.
https://go.unl.edu/7o0c
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പക്ഷികളുടെയും സസ്തനികളുടെയും ജീവനാശത്തിന് പൂച്ചകള്‍ കാരണക്കാരാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. സ്മിത്‌സോണിയന്‍ മൈഗ്രേറ്ററി ബേര്‍ഡ് സെന്റര്‍ മേധാവി ഡോ. പീറ്റര്‍ മാറ ഇതേക്കുറിച്ച് പുസ്തകങ്ങളും ജേണലുകളും പുറത്തിറക്കിയിട്ടുണ്ട്.
പൂച്ചകളോടുള്ള വിരോധമല്ല തന്നെ നിരോധത്തിന് പ്രേരിപ്പിക്കുന്നതെന്നും പുറത്ത് അലഞ്ഞുനടന്ന് മറ്റു ജീവികളെ കൊന്നൊടുക്കുന്നതിനോടാണ് എതിര്‍പ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അതിന് ന്യായവും മുന്നോട്ടുവെക്കുന്നുണ്ട്.
നായകളെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കാറില്ല. അതുപോലെ പൂച്ചകള്‍ക്കും വിലക്ക് വേണമെന്ന് പീറ്റര്‍ മാറ വാദിക്കുന്നു. പക്ഷികളെയും ഉരകങ്ങളെയും ചെറു പ്രാണികളെയും പൂച്ചകള്‍ വ്യാപകമായി കൊന്നൊടുക്കുന്നുണ്ടെന്ന് ഒമൗയി അധികാരികള്‍ അഭിപ്രായപ്പെട്ടു.