X
    Categories: MoreViews

പാറ്റൂര്‍ ഭൂമിയിടപാടു കേസ്; വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും പ്രതികളായ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് വിധി. വിജിലന്‍സ് നല്‍കിയ എഫ്.ഐ.ആ റദ്ദാക്കിയ വിധി സര്‍ക്കാറിന് കടുത്ത തിരിച്ചടിയായി.

പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഫ്‌ളാറ്റ് കമ്പനിക്ക് നല്‍കിയെന്നാണ് കേസ്. മുന്‍ സര്‍ക്കാറിന്റെ കാലത്തെ റവന്യൂ വകുപ്പ് ഉടമയ്ക്ക് സഹായകരമായ രീതിയില്‍ ഭൂമ സംബന്ധിച്ച ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്ക് ചെയ്‌തെന്നുമാണ് കേസിലെ ആരോപണം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ഉള്‍പ്പടെയുളളവര്‍ പ്രതിയായ കേസില്‍ നാലാം പ്രതിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉളളത്. കേസ് റദ്ദക്കിയത് ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ആശ്വാസമാണ്.

chandrika: