കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പുറത്തുവന്നതിന് പിന്നാലെ പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. 57 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില വീണ്ടും കൂട്ടിയത്. കൊച്ചി നഗരത്തില്‍ 72.03 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. ഡീസല്‍ വിലയില്‍ മാറ്റമില്ല.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് പെട്രോളിനും വില കൂട്ടിയത്. 85 രൂപക്ക് മുകളിലെത്തിയ പെട്രോള്‍ വില തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി കുറക്കുകയായിരുന്നു.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 70.29 രൂപയും ഡിസലിന്റെ വില 64.66 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 75.80 രൂപയും ഡീസലിന്റെ വില 67.66 രൂപയുമാണ്.