X

ദേശീയത പ്രധാനവും വിസ്മയകരവുണ്; എന്നാല്‍ അത് ഹിന്ദുയിസം പോലെയാണോ? -സെയ്ഫ് അലിഖാന്‍

ന്യൂഡല്‍ഹി: നിലവിലെ ഹിന്ദുയിസം പോലെയല്ല രാജ്യത്തിന്റേ ദേശീയതയെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന രാഷ്ട്രം മതേതരമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വികസനത്തിന് പ്രധാനപ്പെട്ടതും വിസ്മയകരവുമാണ്. എന്നാല്‍ അത് ഹിന്ദുയിസമാണോ? ഞാന്‍ അങ്ങനെ കരുതുന്നില്ല. മതേതരമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങളുണ്ട്. ഞാന്‍ ഒരു ഹിന്ദു രാഷ്ട്രത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല’ – അദ്ദേഹം പറഞ്ഞു.

മുത്തലാഖിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ നേരത്തെ, ഞാനൊരു നിക്കാഹ് ചെയ്തിരുന്നു, ത്വലാഖും. മുത്തലാഖ് ആണ് അതിനുള്ള (മൊഴി ചൊല്ലാനുള്ള) വഴി എന്നു ഞാന്‍ കരുതുന്നില്ല. മുന്‍ ഭാര്യയോടും കുട്ടികളോടും ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. അതു കൊണ്ടു തന്നെ താന്‍ മുത്തലാഖ് അംഗീകരിക്കുന്നില്ല. അത് ഞാന്‍ പിന്തുടര്‍ന്നിട്ടുമില്ല. ഞാന്‍ കരീനയും വിവാഹം കഴിച്ചത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ്- നടന്‍ പറഞ്ഞു.
ബോളിവുഡില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇതിലെ വികാരങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍ പാക് കലാകാരന്മാരെ വിലക്കേര്‍പ്പെടുത്തി പുറത്തു നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: