X

പട്‌നായിക്കും രാഹുലും ഒരുമിക്കുന്നു; അമിത്ഷാ കണ്ണ് വെച്ച ഒഡീഷയില്‍ ബി.ജെ.പിക്കെതിരെ പോരാട്ടം

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അദ്ധ്യക്ഷനുമായ നവീന്‍ പടന്ായിക് കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രത്യേക ശ്രദ്ധയുള്ള സംസ്ഥാനമാണ് ഒഡീഷ. അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ തകൃതയായി നടത്തി വരുകയാണ് ബി.ജെ.പി. ഒഡീഷ പിടക്കാന്‍ ബി.ജെ.പി കരുക്കള്‍ നീക്കിതുടങ്ങിയ പ്രത്യേഗ സാഹചര്യത്തിലാണ് പുതിയ ചുവട് വെപ്പ്്. രണ്ട് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്നത് ബിജു ജനതാദളും നവീന്‍ പട്‌നായികുമാണ്

2014ലെ മോഡി തരംഗം ഏശാതെ പോയ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. എന്നാല്‍ ഇപ്പോള്‍ ബിജെപി സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ശക്തമായ ശ്രമങ്ങളിലുമാണ്. ബിജെഡി നേതാക്കളില്‍ കുറച്ചു പേരെ ബിജെപി പക്ഷത്തേക്കെത്തിക്കാന്‍ അമിത്ഷാക്കായിട്ടുണ്ട്. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനകത്തും ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വിളളല്‍ വീഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ വളര്‍ച്ച രണ്ട് പാര്‍ട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന ധാരണയിലാണ് നവീന്‍ പട്‌നായിക് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളത്. അടുത്ത കാലം വരെ നവീന്‍ മോഡി സര്‍ക്കാരിന്റെ നയങ്ങളെ അനുകൂലിച്ചിരുന്നയാളാണ.്

chandrika: