X
    Categories: CultureMoreViews

തൃശൂരില്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ രോഗി മരിച്ചു

തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ആംബുലന്‍സില്‍ നിന്ന് രോഗിയെ തലകീഴായി ഇറക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ 20ന് ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ആദ്യം മണ്ണാര്‍ക്കാട് സ്വകാര്യ ആസ്പത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ നിന്നാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ രോഗിയെ തലകീഴായി ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സമീപത്ത് കൂടി നിന്നവരാണ് ഇതു മൊബൈലില്‍ ചിത്രീകരിച്ചത്. തലഭാഗം നിലത്ത് ഇറക്കിവെച്ച നിലയില്‍ സ്‌ട്രെച്ചര്‍ അടക്കം രോഗി തലകീഴായി കിടക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിനായി എത്തിയിരുന്നില്ല. രോഗിയെ തലകീഴായി വെച്ച് ഡ്രൈവര്‍ ജീവനക്കാരെ വിളിക്കാന്‍പോയി. ഈ സമയം സമീപത്തു കൂടി നിന്നവരാണ് ഇത് മൊബൈലില്‍ ചിത്രീകരിച്ചത്. തലഭാഗം നിലത്ത് ഇറക്കിവെച്ച നിലയില്‍ സ്‌ട്രെച്ചര്‍ അടക്കം രോഗി തലകീഴായി കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
അത്യാഹിത വിഭാഗത്തിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിന് എത്തിയിരുന്നില്ല. രോഗിയെ തലകീഴായി വെച്ച് ഡ്രൈവര്‍ ജീവനക്കാരെ വിളിക്കാന്‍ പോയി. ഈ സമയം വീഡിയോ പകര്‍ത്തരുതെന്ന് ആക്രോശിച്ച ഡ്രൈവര്‍ ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതുകൊണ്ടാണ് രോഗിയെ ഇറക്കാന്‍ നോക്കിയതെന്നും രോഗി മദ്യപിച്ചിട്ടുണ്ടെന്നും ന്യായീകരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ രണ്ടുദിവസം ചികിത്സയിലിരുന്ന രോഗി ഇന്നലെ പുലര്‍ച്ചെ 2.30നാണ് മരിച്ചത്. 59 വയസിലധികം പ്രായംതോന്നുന്ന ഇയാള്‍ അനില്‍കുമാര്‍ എന്നാണ് പേരു പറഞ്ഞതെന്നറിയുന്നു. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കെതിരെ പാലക്കാട് നാട്ടുകല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ചയാള്‍ ആരെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ആംബുലന്‍സ് ഡ്രൈവറായ ആണ്ടിമഠം ഷെഫീഖിനെതിരെ(36) കേസെടുക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: