പഞ്ചാബിലെ പട്യാലയിലെ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഇടപെടലുമായി പഞ്ചാബ് സര്‍ക്കാര്‍.പഞ്ചാബ് പോലീസില്‍ വന്‍ അഴിച്ചു പണി നടത്തി.മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പാട്യാല ഐ.ജി, സീനിയര്‍ സൂപ്രണ്ട്,സൂപ്രണ്ട് ഓഫ് പോലീസ് എന്നിവരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയിരിക്കുന്നത്.
കൂടാതെ ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇന്‍ര്‍നെറ്റിനും സ്ഥലത്ത് നിയന്തണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് (വെള്ളി) പഞ്ചാബിലെ പട്യാലയില്‍ ശിവസേന സംഘടിപ്പിച്ച ഖലിസ്താന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പട്യാല സംഘര്‍ഷം നിര്‍ഭാഗ്യകരമാണെന്നും ഡി.ജി.പിയുമായി സംസാരിച്ചിട്ടുണ്ടെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചതായും മുഖ്യമന്ത്രി ഭഗവന്ദ് മന്‍ അറിയിച്ചു. പഞ്ചാബിലെ സമാധാനത്തിന് ഭംഗം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന (ബാല്‍താക്കറെ) പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഖലിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സംഘടിപ്പിച്ച പ്രതിഷേധവും ഖലിസ്താന്‍ അനുകൂല സിഖ് വിഭാഗവും മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗവും വാളുകള്‍ വീശുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. ശിവസേന (ബാല്‍താക്കറെ) പ്രതിഷേധ പ്രകടനം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് അറിയിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പട്യാല ജില്ലാ കമ്മീഷണര്‍ സാക്ഷി സാഹ്നി അറിയിച്ചു.