X

പാതിരാ റെയ്ഡ് നാടകം പാളി; നാണംകെട്ട് സിപിഎം-ബിജെപി കൂട്ടുകെട്ട്

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയില്‍ നാണംകെട്ട് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണങ്ങളിലെല്ലാം അടിമുടി വൈരുധ്യമാണ്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഹോട്ടല്‍ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നല്‍കിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി പുലര്‍ച്ചെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ വനിതാ പൊലീസില്ലാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുന്‍ നിലപാടില്‍ നിന്ന് പൊലീസ് മലക്കം മറിഞ്ഞു. ഹോട്ടലില്‍ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആര്‍ ആനന്ദ് പ്രതികരിച്ചത്. ഹോട്ടലില്‍ പല പാര്‍ട്ടികളിലുളള രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറി മാത്രമാണ് പരിശോധിച്ചത്. പാലക്കാട് ഹോട്ടല്‍ റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജില്ലാ കളക്ടര്‍ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ 1 മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. 12 മുറികള്‍ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നല്‍കിയാണ് പാലക്കാട്ടെ ഹോട്ടലില്‍ നിന്നും പൊലീസ് മടങ്ങിയത്. റെയിഡിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരമറിഞ്ഞത് വളരെ വൈകിയാണെന്നും തെളിഞ്ഞു. പോലീസും സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് ഇതോടെ വ്യക്തമായി.

 

webdesk17: