X

പതഞ്ജലി നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ആദായ നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍. പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണ്ടുകൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി. പതഞ്ജലി യോഗപീഠ് നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രാംദേവിന്റെ യോഗ സ്ഥാപനം വൈദ്യചികിത്സയും ക്യാപുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണക്കാക്കുന്നതാണ് ട്രൈബ്യൂണലിന്റെ നടപടി. വാനപ്രസ്ഥം ആശ്രമ പദ്ധതിക്കെന്ന പേരില്‍ പതഞ്ജലി ഗ്രൂപ്പ് സ്വീകരിച്ച 43.98കോടി രൂപക്ക് നികുതി അടക്കേണ്ടതില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

2008-09 കാലഘട്ടത്തിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ 2016-ലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് രാംദേവിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. യോഗയെ ചാരിറ്റിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു 2016-ല്‍ ഇന്‍കം ടാക്‌സ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി.

chandrika: