കക്കാട് ജലവൈദ്യുത പദ്ധതി പവർ ഹൗസിലെ രണ്ട് ജനറേറ്ററുകൾ ഡ്രിപ്പായതിനെ തുടർന്ന് മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധിക ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചു. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ നിർദേശം നൽകി .